LyricFront

Enikkay marichavane enne nannaayi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എനിക്കായ് മരിച്ചവനെ എന്നെ നന്നായി അറിയുന്നോനെ എൻ പാപമെല്ലാം പോക്കി തിരുരക്തത്തിൽ കഴുകീടണേ
Verse 2
പണിയണമേ തിരുപാത്രമായ് ചൊരിയണമേ തിരുകൃപകളെന്നിൽ മെനയണമേ നിൻ തിരുഹിതംപോൽ സമർപ്പിക്കുന്നേഴയെ സമ്പൂർണ്ണമായ്‌
Verse 3
കടുംചുവപ്പായതാം പാപങ്ങളും കഴുകേണമെ കനിവുളള ദൈവമേ നിൻ സന്നിധൗ എൻതല കുമ്പിടുമ്പോൾ മായിക്കണെ എൻ കുറവുകളേ
Verse 4
നിൻവഴി ഏതെന്ന് കാണിക്കണേ അതിലേ നടപ്പാൻ അരുളേണമേ നീ തന്നതാം വേലയെ തികച്ചീടുവാൻ പകർന്നീടണെ നിൻ ആത്മശക്തി
Verse 5
കയ്പ്പിന്റെ ശോധന പെരുകീടുമ്പോൾ ബലത്തോടെ നടപ്പാൻ പിടിക്കേണമേ നീ അടിക്കിലുമെന്നെ മറക്കാത്തവൻ ചേർത്തീടണെ നിൻ മാർവ്വരികിൽ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?