LyricFront

Enikkay thurannorurava

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എനിക്കായ് തുറന്നോരുറവ നാഥൻ കാൽവറിയിൻ കുരിശിൽ എന്റെ പാപവും രോഗവും നീക്കാൻ എന്നെന്നുമൊഴുകുമൊരുറവ
Verse 2
ഓടിവാ... പ്രിയനേശുവിൽ നിൻ ദാഹമെല്ലാം നീക്കുമവൻ നിൻ ജീവനെ പുതുക്കും നദിയിൽ
Verse 3
ഹാഗാറിൻ രോദനത്താലെ മരുഭൂമിയിൻ മാറു തുറന്നു സുതനേകിടുവാനായൊഴുകി നവചേതനയന്നവനേകി
Verse 4
കൈപ്പേറും നീരിനം മരുവിൽ ഒരു മധുര ജലാശയമാക്കി തിരുജനത്തിൻ ശാശ്വതമായോ- രുണർവ്വിന്നുടെ കാരണമാക്കി
Verse 5
അറുനൂറായിരമായോർ ബഹുസഞ്ചയജനമന്നാളിൽ തീക്കല്ലിൻ പാറയിൽ നിന്നും കുടിച്ചീശനെ മോദാൽ വാഴ്ത്തി
Verse 6
ആത്മാവിൻ നിറവുള്ളിൽ പകരും ജീവജലത്തിൻ അരുവികളൊഴുകും എന്നിൽ വിശ്വസിച്ചേവരും വരുവിൻ ഉരച്ചേശുവിൻ മൊഴികളതാലെ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?