LyricFront

Enikkennum yeshuvunde

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എനിക്കെന്നും യേശുവുണ്ട് അവനിയിലാശ്രയിപ്പാൻ വിനയിലും പലവിധ ശോധനകളിലും എനിക്കെന്നും യേശുവുണ്ട്
Verse 2
താങ്ങി നടത്തുവാൻ വല്ലഭനായ് താപത്തിലെനിക്കവൻ നൽതുണയായ് തൻകരം നീട്ടി സങ്കടം നീക്കും തൻകൃപമതിയെനിക്ക്
Verse 3
ഇന്നലേമിന്നുമനന്യനവൻ മന്നിതിലെന്നുമെൻ കൂടെയുണ്ട് നിത്യതയോളം കൂട്ടാളിയേശു മൃത്യുവിലും പിരിയാ
Verse 4
അവനെനിക്കെന്നും സങ്കേതമാം അവനിലാണെന്നുടെ ബലമെല്ലാം അനുദിനം നന്മയനുഭവിക്കുന്ന അനുഗ്രഹജീവിതമാം
Verse 5
മരുവിലെൻ യാത്ര തീർന്നൊടുവിൽ തിരുസവിധം ഞാനണഞ്ഞിടുമ്പോൾ അരുമയിൽ തന്മുഖം നേരിൽ ഞാൻ കാണും തീരുമെൻ ദുരിതമെല്ലാം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?