Verse 1എനിക്കിനി ജീവൻ ക്രിസ്തുവത്രേ
മരിക്കിലുമെനിക്കതു ലാഭമത്രേ
Verse 2മനമേ യേശു മതി
ദിനവും തൻചരണം ഗതി
Verse 3പലവിധ ശോധന നേരിടുകിൽ ഇനി
മലപോൽ തിരനിരയുയർന്നിടുകിൽ
കലങ്ങുകയില്ല ഞാനവനരികിൽ
അലകളിൻ മീതെ വന്നിടുകിൽ മനമേ..
Verse 4ഇരിക്കുകിൽ തൻ വയലിൽ പരിശ്രമിക്കുംഞാൻ
മരിക്കുകിൽ തന്നരികിൽ വിശ്രമിക്കും
ഒരിക്കലുമൊന്നിനും ഭാരമില്ലാതിരിക്കുമെൻ
ഭാഗ്യത്തിനിണയില്ല മനമേ..
Verse 5പരത്തിലാണെന്നുടെ പൗരത്വംഇനി
വരുമവിടന്നെൻ പ്രാണപ്രിയൻ
മൺമയമാമെന്നുടലന്നു
വിൺമയമാം, എൻ വിന തീരും മനമേ..