എനിക്കു തണലും താങ്ങുമായെൻ യേശുനായകാ
മനസ്സിന്നാധികൾ നീക്കിയെന്നെ നടത്തും നായകാ
എനിക്കു നീ മതി പാരിലെങ്ങും എൻ പരാപരാ
മനസ്സിൻ വേദന നീക്കിയെന്നെ അണയ്ക്കും നായകാ
Verse 2
തനിച്ചു നടക്കാൻ പ്രാപ്തില്ലാത്തേഴ ഞാനയ്യോ
എനിക്കു തണലും താങ്ങുമായെൻ ജീവനായകാ
നിനച്ചിടാത്തതാം ദുരിതക്ലേശങ്ങൾ നടുവിലായീടിൽ
അനർത്ഥവേളകളേറി എന്നെ അമർത്തി നടുക്കീടിൽ
Verse 3
വിരക്തി തോന്നിടും ജീവിതത്തിൻ വേള ഏറീടിൽ
ശരിക്കു സൽപ്രബോധനങ്ങൾ നൽകി അണച്ചീടും
അരിയാം സാത്താൻ അടിമനുകത്തിൽ അമർത്താനടുത്തീടിൽ
അരികിൽ വന്നെന്നെ അരുമസുതനായ് അണയ്ക്കും നായകാ