LyricFront

Ennaashrayamen yeshuvilaakayaal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്നാശ്രയം എൻ യേശുവിലാകയാൽ ഭയമില്ല ലവലേശവും-എന്നിൽ ഭയമില്ല ലവലേശവും
Verse 2
ആഴ്ചയിൻ ആദ്യദിനെ ദിവ്യ ഉയിർപ്പിന്റെ ഈ സുദിനെ എനിക്കാരാധിപ്പാൻ ദയ നല്കിയതാൽ ദേവാ പുകഴ്ത്തിടും നിൻ നാമത്തെ
Verse 3
പോയ ദിനങ്ങളെല്ലാം ദൈവം കാത്തെന്നെ പരിപാലിച്ചു തന്റെ കരുണയിൻ ചിറകിൽ മറച്ചെന്നെ നടത്തി പുതുബലം കല്പിച്ചതാൽ
Verse 4
ശത്രുവിൻ സൈന്യങ്ങളെന്നെ വളഞ്ഞാലും ഭയമില്ലഹെ അതിവല്ലഭൻ കൃപ എനിക്കുള്ളതിനാൽ സ്തോത്രം ഹല്ലേലൂയാ പാടും ഞാൻ
Verse 5
പകയ്ക്കട്ടെ ലോകരെല്ലാം എന്നെ പഴിക്കട്ടെ സ്നേഹിതരും ഏറെ പഴികളും ദുഷികളും കേട്ടവാനാം ക്രിസ്തു എന്നോടു കൂടെയുണ്ട്‌
Verse 6
ഏതൊരു ആപത്തിലും ദാനിയേലിൻ മഹനാം ദൈവം തന്റെ ദൂതനെ അയച്ചെന്നെ കാവൽ ചെയ്യും അതാൽ ആനന്ദമെനിക്കവനിൽ
Verse 7
സ്തോത്രങ്ങളാൽ സ്തുതിക്കും നല്ല കീർത്തനങ്ങൾ ചെയ്യും ഞാൻ എൻറെ ആർത്തികൾ തീർത്ത സർവ്വേശ്വരനെ നിതം വാഴ്ത്തി സ്തുതിച്ചിടും ഞാൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?