LyricFront

Ennaathma priyan swargga seeyonil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്നാത്മപ്രീയൻ സ്വർഗ്ഗസീയോനിൽ ആർദ്രവനായ്‌ വസിക്കുന്നതിനാൽ പാരിതിലെന്തിന്‌ പതറീടണം ഞാൻ ജീവിത ഭാരങ്ങൾ പെരുകിടുമ്പോൾ
Verse 2
ഉൽക്കണ്ഠകളാൽ ഉലയണമോ നിരാശയാൽ ഞാൻ തളരേണമോ അമ്മയപ്പൻമാരെക്കാൾ ആർദ്രതയോടെന്നെ എൻ കർത്തൻ കരുതുന്നു അനുദിനവും
Verse 3
ഘോരവെയിലിലും പേമാരിയിലും താമരപൂവിന്‌ നൽനിറം നൽകി ശോഭിതമാക്കിടും എന്നേശുനാഥൻ പ്രതികൂലങ്ങളിൽ ശക്തനാക്കിടും ഉൽ...
Verse 4
എതിരായ്‌ വീശും കൊടുങ്കാറ്റുകളിൽ, ചിറകടിച്ച്‌ പറന്നുയർന്നുയർന്നീടുവാൻ, കഴുകന്‌ കരുത്തേകുമെൻ പ്രിയനാഥൻ ഉൾക്കരത്തേകും പരീക്ഷകളാൽ ഉൽ...
Verse 5
വയലിൽ വിരിയും വാടിക്കൊഴിയും പൂക്കളെപോൽ ഞാൻ മൺ മറഞ്ഞാലും സ്വർഗ്ഗീയ ഏദനിൽ വാടിപ്പോകാത്ത പുഷ്പമായ്‌ മാറ്റിടും എൻ മണാളൻ ഉൽ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?