എന്നതിക്രമം നിമിത്തം മുറിവേറ്റവനേ
എന്നതികൃത്യം നിമിത്തം തകർന്നോനേ
എനിക്കായ് രക്ഷ നൽകിയോനേ
എന്നെ വീണ്ടെടുത്തവനേ
നിനക്കായ് ഞാനെന്നെന്നും ജീവിക്കും (2)
Verse 2
അറുക്കപ്പെട്ട കുഞ്ഞാടിനെപോലെയന്ന്
എന്റെ പാപചുമടുമായി നീ ബലിയായ് (2)
എന്നെ വീണ്ടെടുത്തതാൽ പുതുസൃഷ്ടിയാക്കിയതാൽ
നിനക്കായ് ഞാനെന്നെന്നും ജീവിക്കും (2)
Verse 3
തിരഞ്ഞെടുത്ത് ജനത്തിലെ ശ്രേഷ്ഠരോടിരുത്തി
നിന്റെ ഇഷ്ടം ചെയ്യുവാനായ് നിയമിച്ചവനേ (2)
നിന്റെ സേവ ചെയ്യുവാൻ വിശിഷ്ട വേല ചെയ്യുവാൻ
നിനക്കായ് ഞാനെന്നെന്നും ജീവിക്കും (2)