LyricFront

Enne kanaan ennu varum nee prananaayakaa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്നെ കാണാൻ എന്ന് വരും നീ പ്രാണനായകാ കാത്തിരിക്കുന്നെഞാൻ എന്റെ കണ്ണാൽ കാണുവാൻ(2) വേഗം വരാമെന്നുരച്ചു പോയ നാഥനെ ആമേൻ യേശുവേ വേഗം വന്നിടണേ വേഗം വന്നിടണേ(2)
Verse 2
ഭൂവിൽ വാസം കഷ്ട്ടമാണെൻ പ്രിയ നാഥനെ വേദനയുണ്ട് വേർപാടുണ്ട് കണ്ണുനീരാണേ(2) നിന്നരികിൽ ചേർന്നിടുമ്പോൾ എല്ലാം മാറിടും സ്വർഗ്ഗ വീട്ടിൽ ആനന്ദത്തോടന്നു വാണീടും(2) എന്നെ കാണാൻ…
Verse 3
താഴ്വരയിലെ താമരപ്പൂ പോലെ സുന്ദരൻ കാട്ടുമരങ്ങൾക്കിടയിലെ നാരകം പോലെ(2) ഓർത്തിരിക്കും ഞാൻ എന്റെ പ്രാണപ്രിയനെ സ്നേഹത്തോടെ പ്രാർത്ഥനയോടൊന്നു കാണുവാൻ(2) എന്നെ കാണാൻ…
Verse 4
എന്റെ പ്രിയൻ വെണ്മയും ചുവപ്പുമുള്ളവൻ പതിനായിരങ്ങളിൽ ഏറ്റം ശ്രേഷ്ടനായവൻ(2) സർവ്വംഗ സുന്ദരനാം യേശു നായകൻ എന്റെ പ്രിയൻ എനിക്കുള്ളൊൻ ഞാനവനുള്ളൂൻ (2) എന്നെ കാണാൻ…
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?