LyricFront

Enne karuthum chirakathil maraykkum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്നെ കരുതും ചിറകതിൽ മറയ്ക്കും എന്റെ യേശു അരികിലുണ്ട് എന്റെ കാലുകൾ ഇടറുന്ന നേരമതിൽ എന്നെ താങ്ങിടും തൻ കരത്താൽ (2)
Verse 2
എന്റെ വേദനയിൽ ഒന്ന് ചാരിടുവാൻ എന്റെ യേശുവിന്റെ മാർവതുണ്ട് ഈ ലോകരെല്ലാം മറന്നീടിലും ആ മാറിൽ എനിക്കൊരു സ്ഥാനമുണ്ട് (2)
Verse 3
ആകയാൽ ഭാഗ്യവാൻ ഞാൻ ആ മഹൽ സ്നേഹമതാൽ ഓർക്കുമ്പോൾ എന്നുള്ളം നിറയും വർണ്ണിപ്പാൻ ഈ ജീവിതം പോരാ (2)
Verse 4
തിരമാലകൾ എന്നെ തകർക്കായില്ല എരിതീയിൽ എരിഞ്ഞീടാൻ ഇടയാകില്ല (2) എന്നെ തിരഞ്ഞെടുത്തവൻ തന്റെ കരമതിൽ വഹിക്കുമ്പോൾ അനർത്ഥങ്ങൾ ഒന്നുമേ ഭവിക്കയില്ല (2)
Verse 5
മരുഭൂമിയിൽ ഞാൻ തളരുകില്ല എന്റെ കാലുകൾ വഴുതുവാൻ ഇടയാകില്ല (2) എന്നെ വിളിച്ചവൻ ചിറകതിൻ മറവിൽ ഞാൻ വസിക്കുമ്പോൾ അവനറിയാതൊന്നും ഭവിക്കയില്ല (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?