LyricFront

Enne kazhukenam shreyeshu devaa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്നെ കഴുകേണം ശ്രീയേശുദേവാ-എന്നാൽ മിന്നും ഹിമത്തേക്കാൾ ഞാൻ വെണ്മയാകും
Verse 2
നിന്നോടടിയൻ മഹാ പാപം ചെയ്ത്-നിന്റെ കണ്ണിൻമുൻ ദോഷം ചെയ്തയ്യോ പിഴച്ചെ
Verse 3
പാപച്ചെളിയിൽ വീണു ഞാൻ കുഴഞ്ഞ-അനു താപത്തോടേശുവെ ഞാൻ വന്നിടുന്നെ
Verse 4
പാദത്തിൽ വീണ സർവ്വ പാപികൾക്കും-നീയാ മോദം നൽകിയതോർത്തിതാ വരുന്നേൻ
Verse 5
പാപ ശുദ്ധിക്കായ് തുറന്നൊരുറവിൽ-മഹാ പാപി വിശ്വസിച്ചിപ്പോൾ മുങ്ങിടുന്നെ
Verse 6
ദാവീദിൻ കണ്മഷം ക്ഷമിച്ചവനെ-എന്റെ സർവ്വ പാപങ്ങളും ക്ഷമിക്കെണമെ
Verse 7
രക്താംബരം പോലുള്ള എന്റെ പാപങ്ങൾ-തിരു രക്തം മൂലം വെണ്മയാക്കീടെണേ
Verse 8
ഉള്ളം നൊന്തു കലങ്ങി ഞാൻ വരുന്നെ-എന്റെ തള്ളയിൽ നല്ലവനെ തള്ളീടല്ലെ
Verse 9
സ്വന്തം നിനക്കിനി ഞാൻ യേശുദേവാ : എന്ന രീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?