LyricFront

Enne nannayi ariyunna oruvan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്നെ നന്നായ് അറിയുന്നൊരുവൻ യേശു അല്ലാതെ ആരുമില്ലാ ചിന്താതീതം അവന്റെ നന്മകൾ ചന്തമോടെ നടത്തുന്ന സ്നേഹം
Verse 2
ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ ഞാൻ പാടിടും ആരിലും ഉന്നതൻ എൻ പ്രിയ-രക്ഷകൻ ഇന്നും എന്നും എനിക്കിമ്മാനുവേൽ (2)
Verse 3
എന്റെ കഷ്ടങ്ങളിൽ തുണയായിടും വരും നഷ്ടങ്ങൾ നികത്തിടും ബുദ്ധിമുട്ടൊക്കെയും മാറ്റിടും പുഷ്ടിയോടെന്നെ പോറ്റിടും; ശത്രു മുൻപാകെ മേശ ഒരുക്കും മിത്രമാണെനിക്കവൻ എന്നുമേ (2) എന്നെ...
Verse 4
അവൻ നമുക്കായ് കരുതുന്നതിനാൽ ഇനി ആകുലം എന്തിനായ് തിരുക്കരം അവൻ നീട്ടി അണയ്ക്കും അരുമയോടെന്നെ അണച്ചിടും; രാവും പകലും നിന്നെ സ്തുതിക്കും നാഥാ നീ എത്ര വല്ലഭനായ്(2) എന്നെ...
Verse 5
എന്റെ പ്രത്യാശ നാഥന്നരികിൽ പുതു ഉടൽ ധരിച്ചണഞ്ഞിടും പുത്തൻ യെറുശലേം പുരിയതിൽ പരൻ ഒരുക്കും തൻ ഭവനത്തിൽ; പുതു ഗാനം പാടി വാസം ചെയ്യും പ്രിയനോടൊത്തു മോദമായ് ഞാൻ (2) എന്നെ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?