LyricFront

Enne rakshichunnathan thankudennum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്നെ രക്ഷിച്ചുന്നതൻ തൻ കൂടെന്നും പാർക്കുവാൻ തന്റെ സഹ ജീവിതം ദാനംചെയ്തിതാ മന്നിടം ചമച്ചവൻ മന്നിടെ ചരിച്ചവൻ എന്നെ എന്നും നടത്തുന്നതെന്തോരത്ഭുതം
Verse 2
തന്റെ ക്രൂശിൽ കാണുന്ന സ്നേഹത്തിന്റെ പൂർണ്ണത എന്റെ രക്ഷയായതിൽ താൻ നിവർത്തിച്ചു ബന്ധനവും ചെയ്തു താൻ അന്ത്യമായ യാതന സാന്ത്വന ജീവിതത്തെ ബന്ധമായ് നൽകി എന്നെ...
Verse 3
ഏതും ഭീതിയെന്നിയേ താതനോടു കൂടെ ഞാൻ പ്രീതനായ് ജീവിക്കുന്നു തന്റെയാവിയാൽ ഏതനർത്ഥം കഷ്ടങ്ങൾ സാധുവിനുണ്ടായെന്നാൽ ആധിയുടൻ നീക്കിടുമെൻ രാജരാജൻ താൻ എന്നെ...
Verse 4
എന്റെ രക്ഷ ദാനമേ എന്നുമുള്ളാശ്വാസമേ ഒന്നും ചെയ്യിതിട്ടല്ലെ ഞാൻ തന്നുടെ കൃപ മന്നിടത്തിൻ ക്രൂശതിൽ നിന്നുമുയർന്നുയർന്നു ഉന്നതമാം സ്വർഗ്ഗത്തിൽ വാസവും നൽകി എന്നെ...
Verse 5
ഭൂവിൽ സ്വർഗ്ഗജീവിതം ആരംഭിച്ചീടുന്നിതാ ആവിയുടെ വാസമോ ജീവസൗരഭ്യം നീതിസമാധാനവും ആത്മ സന്തോഷമതും ദൈവരാജ്യം ഭൂവതിൽ പിന്നെ സ്വർഗ്ഗവും എന്നെ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?