LyricFront

Enne shakthanakkedunnavan mulam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്നെ ശക്തനാക്കീടുന്നവൻ മൂലം ഞാൻ എല്ലാറ്റിനും മതിയായോൻ എന്റെ ബലഹീനതയിൽ തന്റെ ബലമണിയിക്കുന്നവൻ യേശു മാത്രമല്ലോ
Verse 2
തന്റെ കൈകളിൽ കളിമണ്ണായ് ഇരിക്കുമ്പോൾ പോലും ഞാൻ തിരുഹിതം വെടിഞ്ഞുപോയി കൃപയാൽ കൃപയാലവൻ കരങ്ങളിലണച്ചെന്നെ അഴകേകി മെനഞ്ഞിടുന്നു എന്നെ…
Verse 3
ഈ ലോകത്തിൻ തിരകളിൽ കരകാണാതുഴലുമ്പോൾ കരം തരുമവൻ കരുതും അഴലേറിടും മരുവിലും നാഥനെ സ്തുതിച്ചിടാൻ ബലമേകി നടത്തിടുന്നു എന്നെ…
Verse 4
കരം കുഴയുമ്പോൾ പാദങ്ങൾ തളരുമ്പോളാഴത്തിൽ മറയുവാൻ തുടങ്ങിടുമ്പോൾ എന്റെ പാറയാം യേശു തൻ കരങ്ങളാലെന്നെ വിടുവിച്ചു നടത്തിടുന്നു എന്നെ…
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?