LyricFront

Enneshu poya pathayil pokunnithaa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്നേശുപോയ പാതയിൽ പോകുന്നിതാ ഞാനും തൻസ്നേഹത്തിൻ കരങ്ങളാലെന്നെ നടത്തുന്നു
Verse 2
യേശുവിന്റെ കൂടെ ഞാൻ കുരിശിന്റെ പാതയിൽ കുരിശിന്റെ പാതയിൽ പാതയിൽ ഞാൻ പോകുമേ പതറാതെ പോകുമേ പോകുമേ യേശുവിന്റെ കൂടെ ഞാൻ
Verse 3
ബന്ധുമിത്രങ്ങളാദിയോരെ-ത്രയെതിർത്താലും എന്തുമെൻ ജീവപാതയിൽ വന്നുഭവിച്ചാലും
Verse 4
ദാരിദ്ര്യ പീഡമൂലമെൻ ദേഹം തളർന്നാലും പാരിച്ച ദുഃഖഭാരത്താൽ ഹൃദയം തകർന്നാലും
Verse 5
ലക്ഷോപലക്ഷം സ്നേഹിതർ പാപത്തിൽ ചാകുന്നു രക്ഷാവഴിയവർക്കു ഞാൻ ചൊല്ലേണ്ടതല്ലയോ?
Verse 6
ലോകജനങ്ങളെത്രയോ സമരങ്ങൾ നടത്തുന്നു ക്രൂശിന്റെ വീരസേനകൾ നാം മാത്രമുറങ്ങുകയോ?
Verse 7
എന്നായുസ്സ് നാൾ മുഴുവനും തൻ പിൻഗമിക്കും ഞാൻ നന്നായി പോർപൊരുതിയെൻ ഓട്ടം തികച്ചിടും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?