LyricFront

Enneshu raajan vegam varum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എൻ യേശുരാജൻ വേഗം വരും മേഘതേരിൽ തന്റെ ദൂതരുമായ് അന്നു മാറുമെൻ ഖേദമെല്ലാം പ്രിയനുമായ് വാഴും യുഗായുഗം
Verse 2
ജയം ജയം യേശു രക്ഷകന് ജയം ജയം യേശു കർത്താവിന് പൊന്നേശു രാജാ മൽ പ്രാണനാഥാ ജയം ജയം നിനക്കെന്നെന്നുമേ
Verse 3
ഓർക്കുകിൽ ആ സ്വർഗ്ഗ വാസം എത്ര മനോഹരം എത്ര ശ്രേഷ്ഠം ആ സന്തോഷ നാളിനായ് ഞാൻ ആർത്തിയായ് നോക്കി പാർത്തിടുന്നെ
Verse 4
ക്ലേശം നിറയും ലോക വാസം നിസ്സാരമായ് ഞാൻ എണ്ണിടുന്നെ നാഥനെ പുല്കും നാളിനായ് ഞാൻ ആർത്തിയായ് നോക്കി പാർത്തിടുന്നെ
Verse 5
കണ്ണിമയ്ക്കും നൊടിയിടയിൽ പ്രിയന്റെ കാഹള ധ്വനിയിങ്കൽ ഈ മണ്കൂടാരം വിട്ടു പോകാൻ ആർത്തിയായ് നോക്കി പാർത്തിടുന്നെ
Verse 6
സ്വർഗീയ ഗായക സംഘമതിൽ പാടിടും അന്നാളിൽ ദൂതരുമായ് ആ പൊൻപുലരി കാണ്മതിനായ് ആർത്തിയായ് നോക്കി പാർത്തിടുന്നെ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?