LyricFront

Enneshurajante varavu sameepamaay

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്നേശുരാജന്റെ വരവു സമീപമായ് എന്നേശുരാജൻ വരുന്നു എതിരേല്പാൻ ഒരുങ്ങുവീൻ
Verse 2
തന്റെ പ്രധാന ദൂതനാകുന്ന മീഖായേൽ കാഹളങ്ങൾ ഊതിടുമ്പോൾ ഭൂതലം വിറയ്ക്കുമേ
Verse 3
ഭൂതലമോ പെരും കാറ്റിനാലിളകിടും കായലും സമുദ്രങ്ങളും ഒന്നുപോൽ മുഴങ്ങുമേ
Verse 4
അപ്പോൾ തന്റെ ദൂരത്തായവർക്കു ഭ്രമമേ-അവർ ഭൂമി നെടുനീളെ ഓടി ആശ്വാസങ്ങൾ തേടുമേ
Verse 5
ഈ ലോകത്തെ സ്നേഹിപ്പോർക്കു ഭീതിയേറുമേ ഈ ലോകം നിന്നെ വെറുക്കും നീ അന്ധനായത്തീരുമേ
Verse 6
തന്നാൽ മുദ്രകുത്തപ്പെട്ട ശുദ്ധിമാന്മാരോ? ദൈവ ജാതന്റെ വരവിൽ ഹല്ലേലുയ്യാ പാടുമേ
Verse 7
കുഞ്ഞാട്ടിന്റെ കോപദിവസം വരുന്നേരം ഓടും ദുഷ്ടർ തേടും രക്ഷ കാൺകയില്ല നിശ്ചയം
Verse 8
കുന്നിൽ മാൻകിടാവുപോലെ തുള്ളിച്ചാടുമേ പൊന്നേശുരാജൻ വരുമേ എതിരേല്പാൻ ഒരുങ്ങുവിൻ
Verse 9
മിന്നുന്ന സൗന്ദര്യമുള്ള തൻ മുഖം കാൺമാൻ അ- പ്പൊന്നു മുഖം കാത്തിരുന്നെന്റെ കണ്ണുകൾ രണ്ടും മങ്ങുന്നേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?