LyricFront

Enneshuve aaraadhyane angekkayira

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്നേശുവേ ആരാധ്യനേ അങ്ങേയ്ക്കായിരമായിരം സ്തോത്രം ആയിരമായിരം നന്ദി
Verse 2
ഇരുളേറിടുമെൻ ജീവിതപാതയിൽ വിഘ്നമാം മലനിരകൾ എങ്കിലും അനുദിനമെന്നെ കരുതിടും കാന്തനേ എൻ ജീവപ്രകാശമേ എന്നേശുവേ...
Verse 3
കുറ്റബോധത്തിൻ കുത്തുകളേറ്റേറ്റു തകർന്നതാം എന്നെ... മുറ്റുമായ് കുറ്റമറ്റവനായ് തീർത്തതാം നാഥനെ എൻ രക്ഷാദായകാ എന്നേശുവേ...
Verse 4
ഒരോരോ ദിനവും അവിടുന്നെനിക്കായ് ദാനമയ് നൽകിയതാം കൃപകൾ ഒരോന്നായ് ഓർക്കുമ്പോൾ എന്നുള്ളം നന്ദിയാൽ നിറെഞ്ഞു തുളുമ്പുന്നേ എന്നേശുവേ...
Verse 5
രോഗ ബന്ധനത്തിൻ വേദനയാലേറ്റം വ്യകുലപ്പെടും വേളയിൽ... എന്നെയും... അൻപോടണച്ചു വിടുവിക്കും വല്ലഭാ എൻ സൗഖ്യദായകാ എന്നേശുവേ...
Verse 6
ക്ഷയവും വാട്ടവും മാലിന്യമുള്ളതാം മമ മൺമയ ശരീരം... മണ്ണായ്... മറഞ്ഞാലും എന്നെ മഹത്വത്തിൽ കൈക്കൊള്ളും ആത്മ-മണാളനേ എന്നേശുവേ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?