LyricFront

Enneshuvin paavana rudhiramathin balam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്നേശുവിൻ പാവന രുധിരമതിൻ ബലം അനുദിനവും ഞാൻ വാഴ്ത്തീടട്ടെ മാപാപിയാമെന്നെയും വീണ്ടതിനാൽ എൻ നാവിനാൽ തൻ കൃപ വർണ്ണിച്ചിടട്ടെ പുകഴുവാൻ ഒന്നുമില്ലെനിക്കിനി ഭൂവിൽ യേശുവിൻ ക്രൂശല്ലാതൊന്നുമില്ല (2)
Verse 2
കൃപയാൽ കൃപയാൽ കൃപയാൽ ദിനം നടത്തുമവൻ (2)
Verse 3
എൻ ജീവിതയാത്രയിൽ പതറിടാതെന്നും തൻ ജീവന്റെ പാതയിൽ നടത്തിടുന്നു എൻ കാലുകൾ പാറമേൽ ഇടറിടാതെന്നും എൻ ഗമനത്തെ സുസ്ഥിരമാക്കിടുന്നു ചെങ്കടലിൽ സ്വർഗ്ഗപാതയൊരുക്കിയെൻ വൈരിയിന്മേൽ നിത്യ ജയമേകി (2) കൃപയാൽ...
Verse 4
അവൻ ഇന്നലെയും ഇന്നും എന്നുമെന്നും തെല്ലും മാറ്റമില്ലാത്ത നൽ സ്നേഹിതൻ താൻ ആകാശവും ഭൂമിയും ഒഴിഞ്ഞു പോകുകിലും മാറുകില്ലവൻ തിരുവചനമൊന്നും ഉറ്റവർ ത്യജിക്കിലും സ്നേഹിതർ മറക്കിലും തൻ ചിറകടിയതിൽ ചേർത്തണയ്ക്കും (2) കൃപയാൽ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?