LyricFront

Ennodulla ninte sneham ethra

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്നോടുള്ള നിന്റെ സ്നേഹം എത്ര ഉന്നതം എന്നോടുള്ള നിന്റെ കൃപ എത്ര മഹത്വം എൻ പിതാവാം ദൈവമെ എന്റെ രക്ഷകാ ഏഴയാമി എന്നെയും നീ കണ്ടുവല്ലോ എൻ പിതാവാം ദൈവമെ എന്റെ രക്ഷകാ ഏഴയാമി എന്നെയും നീ ഓർത്തുവല്ലോ
Verse 2
Cho: സർവ്വ ശക്തിയുള്ള ദൈവമായ കർത്തനെ നിൻ പ്രവൃത്തികൾ എത്ര അല്‍ഭുതമെ സർവ്വ ജ്ഞാനിയായ ദൈവമായ കർത്തനെ നിൻ വിചാരങ്ങൾ എത്ര ആഴമതെ സർവ്വ വ്യാപിയായനിത്യനായ ദൈവമെ നിന്റെ കരുതൽ എത്ര ശ്രേഷ്ഠമതേ
Verse 3
പാടും നിന്റെ മഹിമകളെ ഞാൻ പാടും ഘോഷിച്ചിടും തിരു വചനമെന്നും കീർത്തിച്ചിടും തിരു നാമമെന്നും പെയ്തീടട്ടെ ആ വചനമെന്നിൽ മഞ്ഞുപോലെ വൻ മഴപോലെ എൻ പാറയും രക്ഷയും ആയവനെ സർവ്വ…
Verse 4
കണ്ണിൻ മണിപോലെ എന്നെ കാക്കും കഴുകൻ തൻ കുഞ്ഞിനെ കാക്കുമ്പോലെ കോഴി തൻ കുഞ്ഞിനെ മറയ്ക്കുംപോലെ പറ്റിയിരുന്നാൽ വിടുവിച്ചിടും കല്പനകളെ നിത്യം കാക്കുവോരെ നീതിയും സത്യവും ആയവനെ സർവ്വ…
Verse 5
ഉടയ്ക്കും എന്നെ പണിയും എന്റെ നാഥൻ കുശവൻ തൻ കയ്യിലെ കളിമണ്ണുപോൽ ശുദ്ധി വരുത്തും നല്ല പൊന്നതുപോൽ പണിയണമേ തിരു ഹിതമതുപോൽ സാക്ഷിക്കുവാൻ അങ്ങേ ഘോഷിക്കുവാൻ ജീവനും ശക്തിയുമായവനെ സർവ്വ…
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?