എന്നോടുള്ള യേശുവിൻ സ്നേഹം
എന്നോടുള്ള അവന്റെ കൃപ
നൽകീടും ഓരോ നന്മകൾക്കും
എന്തു ഞാൻ പകരം നൽകിടുമേ
Verse 2
ഞാൻ പാടിടും ഞാൻ ഘോഷിക്കും
ഞാൻ ജീവിക്കും എന്റെ യേശുവിനായ്
Verse 3
മരുഭൂപ്രയാണത്തിൽ തളർന്നീടാതെ
തണലായ് എന്നും എന്റെ കൂടെയുണ്ട്
ശത്രു തൻ അസ്ത്രം എയ്തിമ്പോൾ
ശരണമായ് എന്നും എന്നെ കാക്കും
Verse 4:
തൻ സന്നിധേ ഞാൻ എത്തുംവരേ
അന്ത്യം വരെ എന്നെ കാത്തീടുമേ
വീഴാതെ എന്നും എന്നെ താങ്ങും
തളരാതെ എന്നും എന്നെ കാക്കും