LyricFront

Ennu njan kanum ninne manuvele

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്നു ഞാൻ കാണും നിന്നെ മനുവേലേ എന്നു ഞാൻ കാണും നിന്നെ
Verse 2
ഉന്നതദേവന്റെ നന്ദനനെങ്കിലും മന്നിൽ പിറന്നു വളർന്നു നടന്നന്നോനെ എന്നു
Verse 3
എന്നെ പെരിയൊരു സമ്പന്നനാക്കുവാൻ തന്നെ ദരിദ്രനായ് തീർന്ന മഹേശനേ എന്നു
Verse 4
രാജപുരോഹിതസ്ഥാനമുണ്ടാകയാൽ ജ്ഞാനികളിൽ നിന്നു കാഴ്ച ലഭിച്ചോനേ എന്നു
Verse 5
സർവ്വഗുണളുമെന്നിൽ പ്രകാശിപ്പാൻ പർവ്വത സൂക്തികൾ ചെയ്ത പരേശനേ എന്നു
Verse 6
ഒറ്റിക്കൊടുത്തൊരു യൂദാവിനെ തന്റെ ഉറ്റസഖാവെന്നു ചൊന്നോരധീശനെ എന്നു
Verse 7
സാഹായ്യമറ്റവരായ് തന്നുടെ ശിഷ്യരെ കൈവിടുകില്ലെന്നു മെയ്വാക്കു തന്നോനേ എന്നു
Verse 8
വിണ്ണിൽ കടന്നു ഞാൻ വീടൊരുക്കീട്ടങ്ങു നിങ്ങളേയും ചേർത്തു കൊള്ളുമെന്നുമൊഴിഞ്ഞോനെ എന്നു
Verse 9
എൻ പ്രിയ രക്ഷകനെ : എന്ന രീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?