LyricFront

Ennudayone neeyenne kanmani pol

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്നുടയോനെ നീയെന്നെ കണ്മണി പോൽ കാത്തീടണമേ നിൻ ചിറകാലെ മറച്ചു പരീക്ഷയിൽ നിന്നെന്നെ കാക്കേണമേ
Verse 2
ഒളിവായ് നോക്കീടാതെന്റെ കണ്ണുകളെ നി കാക്കേണമേ വഞ്ചന കേൾക്കാതടിയന്റെ കാതുകളേയും കാക്കേണമേ
Verse 3
എന്നധരങ്ങൾക്കെന്നും നീ കാവലതായും നിൽക്കേണമേ എന്നുള്ളിൽ ദോഷം ചെയ് വാനുള്ള വിചാരമുദിക്കരുതേ
Verse 4
കർത്താവേ നല്ല വിവേകം വർദ്ധിപ്പിക്കണമെന്നിൽ നീ സൗരഭ്യത്താൽ നിന്നെയെനിക്കിമ്പപ്പെടുത്താനിടവരണെ
Verse 5
ഐഹിക നേട്ടത്തിനു പകരം നിന്നെ സമ്പാദിപ്പാനും നിന്നെ സ്നേഹിച്ചീലോകം നിരസിപ്പാനും കൃപ ചെയ്ക
Verse 6
എന്നെത്തന്നെ സന്നിധിയിൽ കാഴ്ചയാണപ്പാനും നാഥാ എന്നെ നിനക്കു സുഗന്ധമതായർപ്പിപ്പാനും കൃപ ചെയ്ക്ക
Verse 7
എൻ നാഥാ നിൻ തിരുമുമ്പിൽ ആത്മശരീര മനസ്സുകളെ ശോഭ കലർന്ന വിളക്കുകളായ് ഞാൻ കത്തിപ്പാറാകണമെ
Verse 8
ആത്മശരീര മനസ്സുകളാ-മെന്നുടെ തിരു മുൽക്കാഴ്ചകളെ താതസുതാശ്വാസപ്രദനെ അൻപൊടു കൈക്കോണ്ടീടണമെ
Verse 9
സ്വർഗ്ഗസ്ഥ പിതാവേ! എന്നിൽ മാനസ ശുദ്ധി വരുത്തണമേ ദൈവസുതാ! നീയെന്നാത്മാവിനു വിശുദ്ധി വരുത്തണമേ
Verse 10
ആശ്വാസപ്രദനാകുന്ന പരിശുദ്ധാത്മാവേ! എന്റെ ദേഹമശേഷം കൃപയാലെ പരിപാവനമാക്കീടണമേ
Verse 11
അന്ത്യദിനത്തിൽ നാഥാ! നീ സന്തോഷിപ്പിക്കണമെന്നെ ആത്മശരീര മനസ്സുകൾ നിൻ സ്തുതി പാടുന്നു കനിയണമെ
Verse 12
ഞങ്ങൾക്കുള്ള കർത്താവേ… എന്ന രീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?