LyricFront

Ennum unarenam kristhan bhakthane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്നും ഉണരേണം ക്രിസ്തൻ ഭക്തനേ നിത്യം ധരിക്കേണം കർത്തൻ ശക്തിയെ മനസ്സിങ്കൽ ഭാരംക്ഷീണം മയക്കം വ്യാപിച്ചിടും നേരംദുഷ്ടൻ തക്കമാം എന്നും ഉണരേണം ക്രിസ്തൻ ഭക്തനേ നിത്യം ധരിക്കേണം കർത്തൻ ശക്തിയെ
Verse 2
സാത്താൻ സിംഹംപോലെ വന്നു ഗർജ്ജിക്കും ലോകയിമ്പമോടു നിന്നോടണയും ദൈവദൂതൻ വേഷം അതും ധരിപ്പാൻ ലജ്ജയില്ലശഷം നിന്നെ വഞ്ചിപ്പാൻ
Verse 3
എന്നും ഉണരേണം നല്ല ദാസനായ് നിത്യം ശ്രദ്ധിക്കേണം കർത്തൻ ആജ്ഞയ്ക്കായ് തിരുമുമ്പിൽനിന്നും പ്രാർത്ഥിച്ചിടുവാൻ തിരുഹിതം ഗ്രഹിച്ചുടനനുസരിപ്പാൻ
Verse 4
എന്നും ഉണരേണം ലോകേ അന്യനനായ് അരകെട്ടിടേണം സ്വർഗ്ഗയാത്രയ്ക്കായ് വചനത്തിൻ ദീപം ജ്വലിച്ചിടട്ടെ രക്ഷയിൻ സംഗീതം ധ്വനിച്ചിടട്ടെ
Verse 5
എന്നും ഉണരേണം രാത്രി വേഗത്തിൽ അവസാനിച്ചിടും ക്രിസ്തൻ വരവിൽ ഉഷസ്സു നിൻ കൺകൾ കാണുന്നില്ലയോ? നിൽപ്പാൻ കർത്തൻ മുമ്പിൽ നീ ഒരുങ്ങിയോ?

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?