Verse 1എന്റെ ആശ്രയം യേശുവിലാം
എനിക്കെന്നും എല്ലാമവനാം
സന്താപത്തിലും എന്താപത്തിലും
സന്തതവുമെൻ സങ്കേതമവൻ
Verse 2എന്നെ നടത്തുന്നു തൻ കൃപയിൽ
എന്നും കരുതുന്നു തൻകരത്തിൽ
ഇന്നലെ, ഇന്നും എന്നും അനന്യൻ
യേശു എനിക്കു എത്ര നല്ലവൻ
Verse 3ഉള്ളം തളർന്നു തകർന്നിടുമ്പോൾ
ഉറ്റ സോദരർ അകന്നിടുമ്പോൾ
ഏറ്റം അടുത്ത നല്ല തുണയായ്
മുറ്റും എനിക്കെൻ യേശുവുണ്ടല്ലോ
Verse 4എന്നെ ഒരു നാളും കൈവിടില്ല
എന്ന വാഗ്ദത്തമുണ്ടെനിക്ക്
ഭയപ്പെടില്ല ഭ്രമിക്കയില്ല
ഭാവിയോർത്തു ഞാൻ ഭാരപ്പെടില്ല
Verse 5എന്റെ നാളുകൾ തീർന്നൊടുവിൽ
എത്തും സ്വർഗ്ഗീയ ഭവനമതിൽ
അന്ത്യംവരെയും കർത്തൻ വയലിൽ
അദ്ധ്വാനിക്കും ഞാൻ വിശ്രമമന്യേ