LyricFront

Ente balamaya karthanen sharanama

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്റെ ബലമായ കർത്തനെൻ ശരണമതാകയാൽ പാടിടും ഞാനുലകിൽ ഏറ്റമുറപ്പുളള മറവിടമാണെനിക്കെൻ പ്രിയൻ ചാരിടും ഞാനവനിൽ
Verse 2
ഹാ ഹല്ലേലുയ്യാ ഗീതം പാടിടും ഞാൻ എന്റെ ജീവിതയാത്രയതിൽ എന്റെ അല്ലലഖിലവും തീർത്തിടും നാൾ നോക്കിപ്പാർത്തിടും ഞാനുലകിൽ
Verse 3
എല്ലാക്കാലത്തും ആശ്രയം വെച്ചിടുവാൻ നല്ല സങ്കേതമേശുവത്രെ പെറ്റതള്ള തൻകുഞ്ഞിനെ മറന്നീടിലും കാന്തൻ മാറ്റം ഭവിക്കാത്തവൻ
Verse 4
തിരുക്കരത്തിൽ വൻ സാഗരജലമെല്ലാം അടക്കുന്ന കരുത്തെഴും യാഹവൻ താൻ ഒരു ഇടയനെപ്പോലെന്നെ അവനിയിൽ കരുതുന്ന സ്നേഹമെന്താശ്ചര്യമേ
Verse 5
ഉള്ളം കലങ്ങുന്ന നേരത്ത് പ്രിയൻ തൻ വാഗ്ദത്തം ഓർപ്പിച്ചുണർത്തുമെന്നെ ഉള്ളംകരത്തിൽ വരച്ചവൻ ഉർവ്വിക്കധീശൻ താൻ എന്നുടെ ആശ്വാസകൻ
Verse 6
മാറും മനുജരെല്ലാം മഹിതലമതു തീ ജ്വാലക്കിരയായി മാറുകിലും തിരുവാഗ്ദത്തങ്ങൾക്കേതും മാറ്റം വരില്ലവൻ വരവിൻ നാളാസന്നമായ്
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?