Verse 1എന്റെ ഭാരതം യേശുവെ അറിഞ്ഞിടട്ടെ
എന്റെ യേശുവിൻ വചനം കേട്ടിടട്ടെ
രക്ഷയിൻ മാർഗ്ഗം ഗ്രഹിച്ചിടട്ടെ
ഏവരും യേശുവെ വണങ്ങിടട്ടെ
Verse 2കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര
ഗോവ, മഹരാഷ്ട്ര, ഛത്തീസ്ഗഡ്, ഒറീസ്സ
ഗുജറാത്ത്, മദ്ധ്യപ്രദേശ്, ഝാർഖണ്ഡ്, ബംഗാൾ
സിക്കിം, ഉത്തർപ്രദേശ്, രാജസ്ഥാൻ, ബീഹാർ
Verse 3അരുണാചൽ, ആസ്സാം, മേഘാലയ, നാഗാലാൻഡ്
മണിപ്പൂർ, മിസോറാം, ത്രിപുര, ഡൽഹി
ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചൽ
ജമ്മു & കാശ്മീർ, പുദുച്ചേരി, ലക്ഷദ്വീപ്
Verse 4ദമൻ, ദീവ്, ദാദ്ര, നഗർ ഹവേലി
ആൻഡമാൻ നിക്കോബാറും ചണ്ഡീഗഡും
യേശുവെ അറിഞ്ഞിടട്ടെ
യേശുവിനായ് തീരട്ടെ
Verse 5അന്ധവിശ്വാസങ്ങൾ തകർന്നിടട്ടെ
സാത്താന്യകോട്ടകൾ തകർന്നിടട്ടെ
ജാതീയ മതിൽക്കെട്ടും തകർന്നിടട്ടെ
ഉച്ചനീചത്വങ്ങൾ തകർന്നിടട്ടെ
ഭാരതം രക്ഷകനെ കണ്ടിടട്ടെ
നിത്യജീവൻ സ്വന്തമാക്കിടട്ടെ
Verse 6കഴിവും താലന്തും ഉള്ളവരേ
നൽകുക ആയുസ്സെന്നേശുവിനായ്
സുവിശേഷത്തിൻ അഗ്നിനാളവുമായ്
ആയിരങ്ങൾ ഇറങ്ങട്ടിനിയും
ഭാരതം രക്ഷകനെ കണ്ടിടട്ടെ
നിത്യജീവൻ സ്വന്തമാക്കിടട്ടെ
Verse 7പോർക്കളത്തിൽ നിൽക്കും സോദരർക്കായ്
പ്രാർത്ഥനയിൽ പോരാടിടുമോ?
ധനവും ശേഷിയും ഉള്ളവരേ
പിന്നിൽ നിന്നു സഹായിക്കുമോ?
ഭാരതം രക്ഷകനെ കണ്ടിടട്ടെ
നിത്യജീവൻ സ്വന്തമാക്കിടട്ടെ