LyricFront

Ente bharangal vahippan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്റെ ഭാരങ്ങൾ വഹിപ്പാൻ എന്റെ യേശു എനിക്കുള്ളതാൽ എന്റെ ഭാരം ചുമന്നൊഴിപ്പാൻ വേറൊരിടവും വേണ്ടെനിക്ക്(2)
Verse 2
എന്നെ കരുതുന്നവൻ എന്നെ പുലർത്തുന്നവൻ എന്റെ ആവശ്യമറിയുന്നവൻ
Verse 3
chorus എത്ര നല്ലവൻ യേശു പരൻ എന്നെ കരുതുന്ന നല്ലിടയൻ(2) വാനം മാറീടിലും ഭൂമി നീങ്ങീടിലും തന്റെ ദയയോ മാറുകയില്ല(2)
Verse 4
മാറാ രോഗങ്ങളോ തീരാ ദുഃഖങ്ങളോ നിന്നെ തളർത്തുന്നുവോ മരുവിൽ നിന്നെ അറിയുവാനോ ഭൂവിൽ കരുതുവാനോ ആരും തുണയായ് ഇല്ലെങ്കിലും എല്ലാം അറിയുന്നവൻ നമ്മെ കരുതുന്നവൻ എന്നും കൂടുള്ളതാൽ ജയമേ എത്ര നല്ലവൻ...
Verse 5
ലോകമിളകീടിലും ലോകർ ഭ്രമിച്ചീടിലും താതൻ വാഗ്‌ദത്തം ഓർത്തിടും ഞാൻ മാനമിളകുകില്ല തെല്ലും പതറുകില്ല തിരു വചനമോ നിറവേറിടും ഞാനോ അന്ത്യം വരെ കൂടെയുണ്ടെന്നുര ചെയ്ത യേശുവെൻ ആത്മസഖി എത്ര നല്ലവൻ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?