LyricFront

Ente daivam ariyathe enikko

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്റെ ദൈവം അറിയാതെ എനിക്കൊന്നും വരികയില്ല അവനനുവദിക്കാതെ എനിക്കൊന്നും ഭവിക്കയില്ല
Verse 2
യേശുവേ നീയെൻ ആശ്രയം യേശുവേ നീയെൻ സങ്കേതം നിൻ ചിറകാണെൻ അഭയം നിൻ കരമാണെൻ ശരണം
Verse 3
മഹാ വ്യാധി ദേശത്തെ മൂടിയാലും മരണത്തിൻ മുറവിളി ഉയർന്നാലും പ്രതി വിധി ഒന്നുമേ ഇല്ലെന്നാലും ഭയപ്പെടില്ല ഞാൻ ഭ്രമിക്കയില്ല
Verse 4
രോഗ മരണങ്ങൾ ഏറിയാലും ജീവിത വഴികൾ അടഞ്ഞാലും ആശയറ്റവരായ് ഇരുന്നാലും യേശു തുണയായ് അരികിൽ വരും
Verse 5
വിളിക്കപ്പെട്ടവരാം ദൈവജനം ദുർമാർഗങ്ങൾ വിട്ടവരായ് താഴ്ത്തി തിരു മുൻപിൽ കരഞ്ഞിടുമ്പോൾ ദേശത്തിനെല്ലാം സൗഖ്യം വരും
Verse 6
ദൈവ മുൻപിൽ താണിടാം അനുതപിച്ചേറ്റു പറഞ്ഞിടാം ഇടുവിൽ നിന്നു കരഞ്ഞിടാം വിടുതലിനായി ഒന്ന് മുറവിളിക്കാം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?