LyricFront

Ente daivamennum vishvasthan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്റെ ദൈവമെന്നും വിശ്വസ്തൻ തന്നെ എന്റെ ദൈവമെന്നും അനന്യൻ തന്നെ വാഗ്ദത്തം തന്നവൻ വാക്കു മാറാത്തവൻ വലങ്കരത്താൽ എന്നെ വഴി നടത്തും
Verse 2
കണ്ണുനീർ താഴ്വരയിൽ നടന്നാൽ കഷ്ടങ്ങൽ നഷ്ടങ്ങൾ ഏറിവന്നാൽ കണ്ണുനീരെല്ലാം തുടച്ചീടുമേ കരം പിടിച്ചെന്നെ നടത്തിടുമേ വാഗ്ദത്തം...
Verse 3
രോഗങ്ങളാൽ ഞാൻ വലഞ്ഞിടുമ്പോൾ ഭാരങ്ങളാൽ മനം നീറിടുമ്പോൾ അടിപ്പിണരാൽ അവൻ സൗഖ്യം തരും വചനമയച്ചെന്നെ വിടുവിച്ചിടും വാഗ്ദത്തം...
Verse 4
ശത്രുവെനിക്കെതിരായ് വന്നിടുമ്പോൾ ശക്തിയില്ലാതെ ഞാൻ വലഞ്ഞിടുമ്പോൾ ശത്രുവിൻ വഴിയെ തകർത്തിടുവാൻ ശക്തിയവനെന്നിൽ പകർന്നിടുമേ വാഗ്ദത്തം...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?