LyricFront

Ente jeevan rakshipanai yeshurajan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്റെ ജീവൻ രക്ഷിപ്പാനായ് യേശുരാജൻ ജനിച്ചു; എനിക്കുള്ള ശിക്ഷയ്ക്കായി യേശു ക്രൂശു ചുമന്നു (2)
Verse 2
എന്റെ പാപം പോക്കുവാനായ് യേശു ക്രൂശിൽ മരിച്ചു; എനിക്കായി എനിക്കായി ശിക്ഷ എല്ലാം വഹിച്ചു (2)
Verse 3
ചാട്ടവാറിൻ ആഞ്ഞടിയാൽ കീറിയ ശരീരത്തിൽ; വീണ്ടും വീണ്ടും ക്രൂരരായോർ കുത്തി മുറിവേൽപ്പിച്ചു (2)
Verse 4
മുൾകിരീടം പൊൻശിരസ്സിൽ യേശു ഏറ്റെടുത്തതോ; പൊൻ കിരീടം എനിക്കായി വാർത്തെടുക്കുവാനത്രെ (2)
Verse 5
കാരിരുമ്പിൻ ആണികൾ കൈകാൽകളിൽ തറച്ച‍പ്പോൾ; വേദനയാൽ നിലവിളിച്ച യേശുവെ അവർ നിന്ദിച്ചു (2)
Verse 6
പാപമൊട്ടും ഏശിടാത്ത പാവനനാം യേശുവോ; ഇരുകള്ളർ നടുവിലായ് ക്രൂശതിന്മേൽ കിടന്നു (2)
Verse 7
ദാഹജലം കുടിപ്പാനായ് യേശു കേണപേക്ഷിച്ചു; പരിഹാസം ചൊല്ലി ക്രൂരർ കൈപ്പു കാടി കൊടുത്തു (2)
Verse 8
വേദനകൊണ്ടു പുളഞ്ഞെൻ രക്ഷിതാവാം യേശുവോ; സ്വന്തം തോളിൽ തല ചായ്ച്ചു ക്രൂശതിന്മേൽ മരിച്ചു (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?