LyricFront

Ente jeevanaam yeshuve ninte thiruraktham

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്റെ ജീവനാം യേശുവേ! നിന്റെ തിരുരക്തം കൊണ്ടു വീണ്ടെടുത്ത ഈ നിൻ വിശ്വാസിയെ നീ കാക്കേണമേ
Verse 2
ശിഷ്ടമാം നാളുകളിൽ നിൻ ഇഷ്ടത്തിനു ഞാൻ ജീവിപ്പാൻ ദുഷ്ടന്മാരിൻ ആലോചനയ്ക്കെന്നെ ഏൽപ്പിക്കരുതേ
Verse 3
ലോകം തൻ വൻമായകളാൽ ആകർഷിപ്പാൻ അടുക്കുമ്പോൾ ഏകാഗ്രതയോടു എൻ മാനസം കാത്തിടണമേ.
Verse 4
ജഡബലഹീനതയിൽ വിടരുതേ ദാസനെ നീ ഇടവിടാതുണർന്നു പ്രാർത്ഥിപ്പാൻ തുണയ്ക്കേണമേ
Verse 5
തീയമ്പുകളെ എന്റെമേൽ എയ്യുമ്പോൾ പിശാചായവൻ നീയൻപോടു നിൻ ചിറകിൻ കീഴിൽ മറയ്ക്കയെന്നെ
Verse 6
എല്ലാ ആകുല ചിന്തയും വല്ലഭനാം നിന്മേലാക്കി നല്ലപോർ വിശ്വാസത്തിൽ പൊരുതാൻ സഹായിക്കുകേ
Verse 7
പരമാർത്ഥമറിയാത്ത നരരെന്നെ ഞെരുക്കുമ്പോൾ ശരണം നീ ആകയെൻ യേശുവേ! നിൻ സാധുവിന്നു.
Verse 8
സ്വർണ്ണം തീയിൽ സ്ഫുടം ചെയ്യും വണ്ണം നീ പരീക്ഷിക്കുമ്പോൾ പൂർണ്ണമാം വിശ്വാസവും ക്ഷമയും നൽകിടേണമേ.
Verse 9
ഹൃദയമാം ആലയത്തിൽ അമൃതമാം നിൻ സ്നേഹത്തിൻ മൃദുസ്വരം കർത്താ സദാ എന്നെ കേൾപ്പിക്കേണമേ
Verse 10
മരുഭൂമിയിൽ നാൾക്കു നാൾ കരുണയിൻ സമ്പന്നനേ! അരുൾക നിൻ മന്നയും വെളളവും എൻ ആത്മാവിന്നു
Verse 11
മരണം വരെ എനിക്കു തരണം നൽ വിശ്വസ്തത ശരണം അപ്പോൾ അടിയാനു താ നിൻ മാർവ്വിടത്തിൽ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?