LyricFront

Ente kanneerellaam thudykkumavan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്റെ കണ്ണീരെല്ലാം തുടയ്ക്കുമവൻ തന്റെ കരങ്ങളാൽ താങ്ങി നടത്തുമവൻ എന്റെ കരളിന്റെ വേദനയറിയുന്നവൻ തന്റെ കുരിശിന്റെ മറവിൽ മറയ്ക്കുന്നവൻ
Verse 2
കാൽവറി ക്രൂശിലെ സ്നേഹമേ വറ്റാത്ത സ്നേഹത്തിൻ ഉറവിടമേ വിളിക്കുന്നു നിന്നെ വിടുതലിനായി വണങ്ങുന്ന നിൻ മുൻപിൽ വിശ്വാസമായ്
Verse 3
അനുഗ്രഹമെനിക്കായ് ഒരുക്കിയെൻ കൃപയാൽ അനുദിന ഭാരം തൻ ശിരസ്സിലേറ്റി ആത്മാവിൻ ശക്തിയെ അളവില്ലാതൊഴുക്കി ആനന്ദ ജീവിതമെനിക്കു നൽകി കാൽവറി...
Verse 4
വരുമവനൊരു നാൾ വിശുദ്ധരെ ചേർപ്പാൻ വാനവരവിൽ തൻ ദൂതരുമായ് വാനിലേക്കുയരും ഞാൻ മന്നിടം മറക്കും മണവാളനോടൊത്തു വാസമാകും കാൽവറി...
Verse 5
മന്ദതകറ്റിയെൻ ബന്ധനം മാറ്റിയെൻ അന്ധകാരത്തെ നീ വെളിച്ചമാക്കി അരയിൽ സത്യമാം ബലത്തെ തന്നവൻ അടഞ്ഞ വാതിൽ തുറക്കുന്നവൻ കാൽവറി...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?