LyricFront

Ente karthavin vishwasthatha

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്റെ കർത്താവിൻ വിശ്വസ്തത എത്ര വലുത് അതിനല്പം പോലും മാറ്റമില്ലല്ലോ എന്റെ വാക്കുകൾ ഞാൻ പലവട്ടം മാറ്റിയപ്പോഴും നിന്റെ വിശ്വസ്തത മാറിയില്ലല്ലോ
Verse 2
അങ്ങേ സ്നേഹത്തോടുപമിക്കുവാൻ ഇല്ല യാതൊന്നും ഇല്ല പ്രിയനേ ഈ സ്നേഹബന്ധത്തെ അകറ്റാൻ ഇല്ല ആർക്കും സാധ്യമല്ല
Verse 3
അങ്ങേ കൃപ മതി ഇദ്ധരയിൽ നിലനിന്നിടാൻ അത് ബലഹീന വേളകളിൽ തികഞ്ഞുവരും എന്നെ ക്രിസ്തുവെന്ന തലയോളം ഉയർത്തീടുവാൻ സത്യ വചനം എൻ നാവിൽ എന്നും നിലനിർത്തണേ (2)
Verse 4
ചെങ്കടൽ നീ എനിക്കായ് മാറ്റിത്തന്നിട്ടും ഞാൻ വീണ്ടും നിന്നോടകന്നിരുന്നപ്പോൾ എന്റെ അതൃപ്തിയും പിറുപിറുപ്പും ഓർക്കാതെൻമേൽ അങ്ങേ ദീർഘക്ഷമ കാട്ടിയല്ലോ നീ അങ്ങേ...
Verse 5
മാൻപേട നീർത്തോടുകളെ കാംഷിക്കുമ്പോലെ എൻ ഹൃദയം അങ്ങേ വാഞ്ചിച്ചീടുന്നേ എന്റെ കാൽകളിന്മേൽ ബലം അങ്ങു പകരൂ നാഥാ ഉന്നത ഗിരികളിൽ നടന്നിടാൻ അങ്ങേ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?