LyricFront

Ente prarthhana kettathinal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്റെ പ്രാർത്ഥന കേട്ടതിനാൽ എനിക്കുത്തരം തന്നതിനാൽ(2) ഞാൻ സ്നേഹിച്ചിടും എന്നും ആരാധിക്കും എന്റെ കർത്താവാം യേശുവിനെ(2)
Verse 2
എന്റെ പാപ പരിഹാരത്തിൻ വില ക്രൂശിൽ കൊടുത്തതിനാൽ(2) എന്റെ ഹൃദയം പകർന്നു ഞാൻ ആരാധിക്കും എന്റെ യേശുവിൻ സന്നിധിയിൽ(2) എന്റെ പ്രാർത്ഥന...
Verse 3
തന്റെ അടിപ്പിണരാൽ സൗഖ്യം എന്റെ അവകാശമായതിനാൽ(2) ഞാൻ വിശ്വാസത്താൽ സൗഖ്യം പ്രാപിച്ചിടും എന്റെ യേശുവിൻ നാമത്തിനാൽ(2) എന്റെ പ്രാർത്ഥന...
Verse 4
എനിക്കൊരു ഭവനമവൻ സ്വർഗ്ഗ രാജ്യത്തിലൊരുക്കുന്നതാൽ(2) ഈ കാലത്തിലെ കഷ്ടം സാരമില്ല ഒന്നും സാരമില്ലെന്നെണ്ണുന്നു(2) എന്റെ പ്രാർത്ഥന...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?