LyricFront

Ente priya rakshakane ninnekkandiduvaan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്റെ പ്രിയ രക്ഷകനെ നിന്നെക്കണ്ടിടുവാൻ പ്രത്യാശയോടെ നോക്കി പാർത്തുകാലം കഴിയുന്നു
Verse 2
കാത്തിടുന്നു കാത്തിടുന്നു എന്റെ രക്ഷകനെ വാനമേഘ എന്നുവന്നു എന്നെ ചേർത്തുകൊള്ളും
Verse 3
ലോകത്തിലെ വാഴ്ചകളെല്ലാം അല്പകാലം മാത്രം നിലനിൽക്കുന്ന സ്വർഗ്ഗരാജ്യം എന്നും വാഴാമല്ലോ
Verse 4
ഈ ലോകത്തിൽ ദുഃഖങ്ങൾ സഹിച്ചീടുന്നവരെല്ലാം എന്നേക്കുമായ് ദുഃഖം തീർന്നു സന്തോഷമായ് വാഴും
Verse 5
രാത്രി ഇല്ലാത്ത നാടാം സ്വർഗ്ഗദേശമതിൽ ക്രിസ്തനുമായി അവിടെ വാഴാൻ ഭാഗ്യം ലഭിച്ചല്ലോ
Verse 6
നിത്യമായ സന്തോഷങ്ങൾ ലോകം തരികയില്ല സ്വർഗ്ഗത്തിലെ നിത്യസന്തോഷം പ്രാപിച്ചെന്നും വാഴാം;
Verse 7
മദ്ധ്യാകാശെ ക്രിസ്തുനാഥൻ വന്നീടുന്ന നാളിൽ ക്രിസ്തനെ കാണുന്നാ നിമിഷം എന്തോരു സന്തോഷം
Verse 8
ക്രിസ്തനുമായി സ്വർഗ്ഗനാട്ടിൽ ഒന്നിച്ചുവാഴുന്ന വിലയേറിയ ഭാഗ്യകാലം വേഗം വന്നീടുമെ
Verse 9
ഈ ലോകജീവിതകാലം ഭയത്തോടെ ജീവിച്ചു ക്രിസ്തനുമായി വാണീടുവാൻ ഒരുങ്ങി കാത്തിരിക്കാം
Verse 10
സർവ്വലോക സൃഷ്ടിതാവെ - എന്ന രീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?