എന്റെ പ്രിയൻ വാനിൽ വരാറായ്
കാഹളത്തിൻ ധ്വനി കേൾക്കാറായ് (2)
മേഘേ ധ്വനി മുഴങ്ങും ദൂതർ ആർത്തുപാടിടും
നാമും ചേർന്നു പാടും ദൂതതുല്യരായ് (2)
Verse 2
പൂർണ്ണ ഹൃദയത്തോടെ ഞാൻ സ്തുതിക്കും
നിന്റെ അത്ഭുതങ്ങളെ ഞാൻ വർണ്ണിയ് ക്കും (2)
നാം സന്തോഷിച്ചിടും എന്നും സ്തുതി പാടിടും
എന്നെ സൗഖ്യമാക്കി വീണ്ടെടുത്തതാൽ (2)
Verse 3
പീഢിതനൊരഭയ സ്ഥാനം
എൻ സങ്കടങ്ങളിൽ നൽ തുണ നീ(2)
ഞാൻ കുലുങ്ങുകില്ല ഒരുനാളും വീഴില്ല
എന്റെ യേശുനാഥൻ കൂടെയുള്ളതാൽ(2)
Verse 4
തകർക്കും നീ ദുഷ്ട ഭുജത്തേ
ഉടയ് ക്കും നീ നീച പാത്രത്തെ (2)
സീയോൻ പുത്രി ആർക്കുക എന്നും സ്തുതിപാടുക
നിന്റെ രാജരാജൻ എഴുന്നള്ളാറായ്(2)