എന്റെ പ്രീയൻ യേശുരാജൻ വാനമേഘേ വന്നീടും
അന്നു തീരും എന്റെ കണ്ണീർ ഞാനും അന്നു പാടിടും
കോടാകോടി ദൂതർ മദ്ധ്യേ പുത്തൻ പാട്ടു പാടിടും
പ്രീയൻ മുഖം കണ്ടിടുമാ പൊന്നുമാർവ്വിൽ ചാരിടും
സാറാഫിൻ സങ്കീർത്തനങ്ങൾ ഞാനുമേറ്റു പാടിടും(2)
Verse 2
നാളുകൾ ഞാനെണ്ണിയെണ്ണി കാത്തിരുന്നിടും-എന്റെ
പ്രീയനേശു വന്നിടുവാൻ ആശയോടിഹെ
തന്റെ വേല നാളു തോറും ഞാൻ തികച്ചിടും
നല്ല സാക്ഷിയായി മന്നിലെന്നും മേവിടും
നല്ല ദാസായെന്ന സ്വരം ഞാൻ ശ്രവിച്ചിടും
എൻ ശിരസ്സിൽ വാടാമുടി നാഥൻ ചൂടിടും(2)
Verse 3
പളുങ്കുകടൽ തീരത്തു ഞാൻ ചെന്നുചേരുമ്പോൾ-എന്റെ
മൺമറഞ്ഞ പ്രിയരെ ഞാൻ അന്നു കണ്ടിടും
ശുദ്ധസംഘത്തോടു ചേർന്നു മോദപൂർണ്ണരായ്
രാജരാജനേശുവിൻ കൃപാസനത്തിങ്കൽ
നിത്യകാലം ഹല്ലേലുയ്യാ ഗീതം പാടിടും
യുഗായുഗം വാണിടുമാ സ്വർഗ്ഗനാടതിൽ(2)
Verse 1
ente priyan yeshuraajan vaana meghe vannedum
annu therum ente kanner njaanum annu paadidum
kodaakodi doothar maddhye puthan paattu paadidum
preyan mukham kandidumaa ponnumaarvvil charidum
saaraaphin sangkerthanangal njaanumetu paadidum(2)