Verse 1എന്റെ സൗഖ്യം അങ്ങേ ഇഷ്ടമേ
തിരുഹിതമെന്നിൽ പുർണ്ണമാകട്ടെ
എൻ യേശുവേ തൃപ്പാദങ്ങളിൽ
സംപൂർണ്ണമായിപ്പോൾ സമർപ്പിക്കുന്നേ(2)
Verse 2സൗഖ്യ നദി എന്നിലേക്ക് ഒഴുകിടട്ടെ
സൗഖ്യം നല്കും ആഴിയിൽ ഞാൻ മുഴുകിടട്ടെ(2) എന്റെ...
Verse 3ക്രൂശിലെ നിണം എന്നിൽ ഒഴുകിടട്ടെ
സിരകളിൽ ഒഴുകി ജീവൻ നല്കട്ടെ(2) എന്റെ...
Verse 4അടിപിണരിൻ ശക്തി എന്നിൽ പതിയട്ടെ
രോഗത്തിന്റെ വേരെല്ലാമേ അറ്റുമാറട്ടെ(2) എന്റെ...
Verse 5സൃഷ്ടിക്കുന്ന ശബ്ദം എന്നിൽ മുഴങ്ങിടട്ടെ
എന്നിൽ വേണ്ടതെല്ലാം ഉരുവാകട്ടെ(2) എന്റെ...