LyricFront

Ente srishdavam daivam ennum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്റെ സൃഷ്ടാവാം ദൈവമെന്നും കൂടെയുള്ളതാൽ ഞാൻ ഒന്നിനെയും ഭയപ്പെടില്ല വചനത്തിൻ വിളനിലമായിടുവാൻ ഞാൻ ഹൃദയത്തെ ഒരുക്കീടുന്നു(2)
Verse 2
തകരുകില്ല ഞാൻ തളരുകില്ല ഒരിക്കലും പതറുകില്ല (2) പ്രാണൻതന്നു വീണ്ടെടുത്ത കർത്താവുണ്ട് പ്രാണനാഥനേശുവുണ്ട്(2)
Verse 3
ഞാൻ നാവുവരണ്ടു ഭാരപ്പെട്ടാൽ കെരീത്ത് തോട്ടിലെ ജലം ലഭിക്കും അന്ധത എന്നെ കവർന്നു വന്നാൽ ശിലോഹാം കുളത്തിലെ ജലം ലഭിക്കും;­ തകരുകില്ല....
Verse 4
കാട്ടത്തിമേൽ ഞാനൊളിച്ചെന്നാലും അവൻ എന്നെ പേർ ചൊല്ലി വിളിച്ചീടുമേ രാപാർക്കാൻ രാജാവായ് കൂടെവരും എനിക്കതു മാറ്റവും രക്ഷയുമേ;­ തകരുകില്ല....
Verse 5
തോട്ടത്തിൻ നടുവിലെ ഫലം ലഭിപ്പാൻ ആഗ്രഹിക്കുന്നില്ല ഞാൻ തെല്ലുമേ നാളെയെക്കൊണ്ടൊട്ടും ഭാരമില്ല എനിക്കുള്ളതെല്ലാമവൻ തരുമേ;­ തകരുകില്ല....

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?