LyricFront

Ente upanidhiye ente ohariye

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്റെ ഉപനിധിയേ എന്റെ ഓഹരിയേ അങ്ങെന്റെ നിക്ഷേപമേ എന്റെ ആശ്രയമേ എന്റെ മറവിടമേ എന്നെന്നും സങ്കേതമേ (2)
Verse 2
മാർവ്വിൽ ചാരീടാം എല്ലാം പറയാം വിശ്വസ്തനവൻ വീരനാണവൻ (2) ഹോസാ.....ന്നാ....ഹോസാ...ന്നാ.... ഹോസാ.....ന്നാ....ഹോസാ....ന്നാ... (2)
Verse 3
എന്റെ കോട്ടയുമേ എന്റെ ശരണവുമേ അങ്ങെന്റെ പരിചയുമേ എന്റെ പാറയുമേ എന്റെ ജീവജലമേ അങ്ങെന്റെ ഉറവയാണേ (2) (മാർവ്വിൽ ചാരീടാം)
Verse 4
എന്റെ ഉടയവനേ എന്റെ ഭുജബലമേ അങ്ങെന്റെ ഇമ്പമാണേ എന്റെ ആരംഭമേ എന്റെ വാഗ്ദത്തമേ അങ്ങെന്റെ ആമേൻ ആണേ (2) (മാർവ്വിൽ ചാരീടാം)
Verse 5
എന്റെ ആനന്ദമേ എന്റെ സന്തോഷമാണേ അങ്ങെന്റെ മധുരമാണേ എന്റെ ഔഷധമേ എന്റെ തൈലവുമേ അങ്ങെന്റെ ശൈലവുമേ (2) (മാർവ്വിൽ ചാരീടാം)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?