LyricFront

Ente vaayil puthu paattu priyan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്റെ വായിൽ പുതുപാട്ടു പ്രിയൻ തരുന്നു എന്റെ ഉള്ളം സ്നേഹത്താൽ നിറയുന്നു എന്റെ രക്ഷകൻ വേഗത്തിൽ വരുമെ എന്റെ ആകുലങ്ങൾ അന്നുതീരുമെ! ഞാൻ നവ്യഗാനം അന്നു പാടുമെ
Verse 2
ആനന്ദം ആ ആനന്ദം ആനന്ദം ആത്മനാഥനോടു എന്റെ വാസമാനന്ദം
Verse 3
ഇക്ഷിതിയിൽ ഇമ്പമെനിക്കൊന്നും വേണ്ടായെ രക്ഷകനാം യേശുവിൻ സാന്നിധ്യം മതിയെ അക്ഷയതയെ പ്രാപിച്ചു പറക്കുമെ അക്ഷണത്തിൽ പ്രിയൻ എന്നെ ചേർക്കുമെ ഹാ! എന്റെ ഭാഗ്യം ആർക്കു വർണ്ണിക്കാം
Verse 4
ലാക്കു നോക്കി ഞാൻ എന്റെ ഓട്ടം ഓടുന്നു ലാഭമായതെല്ലാം ഞാൻ വെറുത്തു തള്ളുന്നു ലഭിക്കും നിശ്ചയം വിരുതു ഞാൻ പ്രാപിക്കും ഹാ! ലക്ഷോപലക്ഷം ദൂതർ മുമ്പാകെ ഞാൻ ജീവകിരീടം അന്നു ചൂടുമേ
Verse 5
വീണ വാദ്യക്കാരെയും ഞാൻ കാണുമേ വിൺ ദൂതസൈന്യത്തേയും അന്നു കാണുമേ വിണ്ണധിപനാം തേജസ്സിൽ കാന്തനെ പൊന്നിൽ മുടിധാരിയായി കാണുമെ ഞാൻ വിൺപുരേ കാണും താതനെ
Verse 6
ജീവജലവാഹിനിയിൽ ദാഹം തീർക്കുമേ ജീവവൃക്ഷത്തിന്റെ ഫലം അന്നു തിന്നുമേ ജീവദായകൻ യേശുവിൻ കൂടവേ ജീവപറുദ്ദീസിൽ ഞാൻ വിശ്രാമം ചെയ്യുമേ ഞാൻ ദൂതരെയും എന്നും കാണുമേ
Verse 7
നവ്യനാമം ധരിച്ച തൻ സിദ്ധന്മാർ നൂതന യെരുശലേമിൽ വാഴും കാന്തയായ് താതൻ നാമം തൻ നെറ്റിയിലുള്ളവർ താതൻ മുഖം കണ്ടു സീയോൻ തന്നിൽ വാഴുമേ ഞാനും താതൻ മുഖം കണ്ടു വാഴുമെ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?