LyricFront

Ente veettilennu cherum njaan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്റെ വീട്ടിലെന്നു ചേരും ഞാൻ എനിക്കവിടെ എന്നെന്നേക്കും മോദമായി വാഴാം എന്റെ വീട്ടിൽ ചെന്നു ചേർന്നാൽ എന്റെ യേശു ഉണ്ടവിടെ അന്തമില്ലാനാൾകളൻപോടെൻ പ്രിയനെ വാഴ്ത്തിടും ഞാൻ
Verse 2
ലോകസ്ഥാപനത്തിൽ മുൻപെന്നെ തെരഞ്ഞെടുത്തെൻ പേരു ജീവ പുസ്തകേ ചേർത്ത ജീവനാഥനാകുമെന്റെ പ്രാണനാഥനെ സ്തുതിച്ചു ജീവനുള്ള നാൾകളെല്ലാം ആവലോടെ കാത്തിരിക്കും
Verse 3
കഷ്ടലോകം വിട്ടു പോകുന്നതെനിക്കതിഷ്ടം നഷ്ടമല്ലെനിയ്ക്കതുലാഭം എത്രനാളീ ദുഷ്ടലോകെ മൃത്യുവെ ഭയന്നിരുന്നു നിത്യജീവൻ ലഭിച്ചതാൽ മൃത്യുവിൻമേൽ ജയമേകി
Verse 4
ലോക സംഭവങ്ങൾ കാണുമ്പോൾ എനിക്കാമോദം താമസമില്ലേശുവെ കാണാം യൂദരും ശാലേം പുരിയിലേറിയതാണന്ത്യ ലക്ഷ്യം പ്രാണനാഥൻ വെളിപ്പെടാൻ ഏറെ ഇനിം നാൾകളില്ല
Verse 5
ഞാനിവിടൊരന്യനും പരദേശിയുമത്രെ മേലിലാകുന്നെന്റെ പാർപ്പിടം മാലിന്യങ്ങളേശിടാതെ വാണിടും ഞാൻ നിത്യകാലം ഹാ എനിക്കീ മഹാഭാഗ്യം പ്രാണനാഥൻ ഒരുക്കിയെ
Verse 6
എന്റെ ഭാഗ്യം വർണ്ണിച്ചിടുവാൻ എനിക്കു നാവി ല്ലെന്റെ ദേശം ഈ ഭൂമിയല്ല എന്റെ വീട്ടിൽ ചെന്നു ചേരാൻ അല്പകാലം മാത്രമല്ലോ നിത്യവും അതോർത്തു മമഹൃത്തടം തുടിച്ചീടുന്നു
Verse 7
ശത്രുവിൽ പടയൊരുക്കങ്ങൾ എതിർത്തു നിത്യം ശത്രുവെ ജയിച്ചു വാഴുവാൻ കർത്തൃപാദെവീണു നിത്യം അർപ്പണം ചെയ്തവനിയിൽ പാർത്തിടുന്നീ അടിയൻ എൻ വീട്ടിൽ ചെന്നു ചേരുവോളം
Verse 8
എന്റെ സമ്പത്തെന്നു ചൊല്ലുവാൻ.... എന്ന രീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?