LyricFront

Ente yeshu velippedaaraay‌

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്റെ യേശു വെളിപ്പെടാറായ്‌ എന്റെ ക്ലേശം തീർന്നിടാറായ് എന്റെ ആശ നിറവേറുമേ പ്രിയൻ കൂടെ വാണിടവേ
Verse 2
ഈ ലോക ദുരിതങ്ങൾ സാരമില്ല തേജസ്സിൻ നിത്യഘനം ഓർത്തിടുമ്പോൾ വിശ്രാമ നാട്ടിൽ എൻ പ്രിയൻ കൂടെന്നും കഷ്ടതകൾ മറന്നുല്ലസിക്കും Verse 3: എൻ പ്രിയൻ തേജസ്സിൽ വന്നിടുമ്പോൾ തന്നോടു തുല്യനായ് മാറിടുവാൻ നിർമ്മലനായതാം പ്രിയനെപോൽ ഞാനും നിർമ്മലനാകുവാൻ വാഞ്ചിക്കുന്നേ Verse 4: വിശ്വാസ കൺകളാൽ കാണുന്നു ഞാൻ പ്രാപിക്കുവാനുള്ള വൻ രക്ഷയെ മാലിന്യം വാട്ടം കളങ്കമില്ലാത്ത അവകാശത്തിന്നായി കാത്തിടുന്നേ Verse 5: ജീവനു തുല്യമായ് സ്നേഹിച്ചതാം പ്രിയരെ കാണും ഞാൻ ആ ദിനത്തിൽ തേജസമ്പൂർണ്ണമാം ആ ദേശത്തിൽ ഞാനും ശുദ്ധരുമായ് വസിച്ചാനന്ദിക്കും Verse 6: കൺകൾ കൊതിക്കുന്നേ കണ്ടിടുവാൻ ആവൽ ഏറീടുന്നേ എൻ കാന്തനെ എന്നു നീ വന്നെന്നെ ചേർത്തീടുമോ വാനിൽ ആ നാളിനായ് ഞാനും ഒരുങ്ങുന്നേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?