യേശു എന്നെ കണ്ടു തന്റെ ചങ്കു തന്നു
ചോര കൊടുത്തെന്നെ തന്റെ സ്വന്തമാക്കി
ഉള്ളതു പറഞ്ഞാൽ ഞാനൊരു തല്ലിപ്പൊളിയാന്നേ
അപ്പന്റെ സ്നേഹമെന്നെ മാറ്റി മറിച്ചു
Verse 3
കൈയ്യിലിരുപ്പു മോശം ആകെ മൊത്തം ദോഷം
ഉള്ളിലെല്ലാം രോഷം ആയിരുന്നെന്നെ
യേശുവിൻ സുവിശേഷം ഉള്ളിൽ വന്ന ശേഷം
പാപങ്ങൾ അശേഷം നീങ്ങിപ്പോയല്ലോ
Verse 4
തട്ടിപ്പും വെട്ടിപ്പും വൃത്തികെട്ട കൂട്ടും
പൊട്ടക്കളി വാക്കും പറഞ്ഞിരുന്ന എന്നെ
കുട്ടപ്പനായി മാറ്റി കെട്ടിപ്പിടിച്ചെന്നെ
മാർവ്വോടണച്ച നിൻ സ്നേഹമോർക്കുമ്പോൾ