LyricFront

Enthashcharyam van krupayaal - Amazing Grace

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്താശ്ചര്യം വൻ കൃപയാൽ നികൃഷ്ടനാമെന്നെ പാപാന്ധകാരത്തിൽ നിന്നും വീണ്ടെടുത്തതോർത്താൽ
Verse 2
വൻ ഭയം നീങ്ങി എൻ മനം നിന്നെ ഭയന്നിടാൻ നിൻ കൃപ എത്ര മോദമായ് ഞാൻ വിശ്വസിക്കയാൽ
Verse 3
എന്താപത്തോ വൻ കെണിയൊ കഷ്ഠമോ വന്നാലും നിൻ കൃപ എന്നെ നടത്തും നിത്യതയോളവും
Verse 4
വൻ നന്മ കർത്തൻ വാഗ്ദത്തം എൻ ജീവനിൽ ബലം ' എൻ പങ്കും നൽ പരിചയും ഈ ജീവനാളെല്ലാം
Verse 5
എൻ ദേഹം ദേഹി മാഞ്ഞുപോം ഈ ജീവിതാന്ത്യത്തിൽ എൻ സ്വന്തമാകും സ്വർഗ്ഗീയ സന്തോഷ ജീവിതം
Verse 6
ഒരായിരം സംവത്സരം പൊൻസൂര്യ പ്രഭപോൽ നിന്നെ സ്തുതിച്ചു പാടീലും നിത്യത തീരില്ല

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?