എന്തെല്ലാം നന്മകളാം
ഓരോന്നും ഓർക്കുമ്പോൾ
ഉള്ളത്തിൻ ആഴങ്ങളിൽ
നൽ ഉറവയാം സ്തോത്രഗീതം
Verse 2
നീതിമാന്റെ അനർത്ഥങ്ങൾ
അസംഖ്യം എന്നു തോന്നുമ്പോൾ
ജീവതാതന്റെ കരങ്ങളാൽ
നന്മക്കായ് അവ മാറിടും
ദോഷമായ് യാതൊന്നും
ഭവിക്കാതെ കാക്കും താൻ
Verse 3:
ആശ്രയങ്ങൾ മനുഷ്യരിലോ
ആകുലങ്ങൾ പിൻപേ വരും
അത്യന്നതനാം ദൈവം നിന്റെ
ആലംബം ആയാൽ ഇമ്പമെന്നും
ശുഭമായ് ശോഭയായ്
തീരും ഈ മരു യാത്രയിൽ