LyricFront

Entho nee thiranju vannee van paapiyullil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്തോ നീ തിരഞ്ഞു വന്നീ വൻ പാപിയുള്ളിൽ എന്തോ നീ തിരിഞ്ഞുവന്നു
Verse 2
എന്താ നിൻ തിരുപ്പാദ-ച്ചെന്താർകളാണിപ്പെട്ടി- ട്ടന്തമില്ലാത്ത രക്തം ചിന്തിക്കീരൊഴുകുന്നു എന്തോ...
Verse 3
ദുഷ്ടവഴിക്കു ഞങ്ങളി-ഇഷ്ടംപോൽ നടന്നു നിൻ ശിഷ്ഠപാദങ്ങൾക്കാണി കഷ്ടമേ തറച്ചല്ലോ എന്തോ...
Verse 4
കല്ലിന്മേൽ വീണു നിന്റെ പുലരി മുട്ടും പോട്ടി വല്ലാതെ മുറിപ്പെട്ടി-ട്ടെല്ലുകൾ വെളിപ്പെട്ടു എന്തോ...
Verse 5
വെള്ളപൂന്തുടകളിൽ കൊള്ളിച്ചൊരടികളാൽ തുള്ളിപ്പോയ്-തോലും മാംസമെള്ളൊളമിടിയില്ലാ എന്തോ...
Verse 6
മുട്ടാടിൻ തോലുരിഞ്ഞു വിട്ടോണം നിന്റെ നെഞ്ചിൻ കൊട്ടയും തോലുരിയ-പ്പെട്ടപോൽ കാണുന്നല്ലോ എന്തോ...
Verse 7
പക്ഷം നിറഞ്ഞ നിന്റെ വക്ഷസും ഞങ്ങൾ പാപ- ശിക്ഷയ്ക്കായ് തുറന്നിട്ടും പക്ഷത്തെ കാട്ടുന്നല്ലോ എന്തോ...
Verse 8
ദന്തം കടഞ്ഞപോലെ ചന്തം തുളുമ്പും കൈകൾ കുന്തം പോലാണിയേറ്റു ചിന്തുന്നു രക്തമേറ്റം എന്തോ...
Verse 9
കൈകണക്കില്ലാതെ ഞാൻ ചെയ്ത പാപങ്ങൾ നിന്റെ കൈകളെ കുരിശിന്മേൽ-അയ്യോ തറച്ചീവണ്ണം എന്തോ...
Verse 10
കുണ്ഠിതം ചങ്കിനേകും കണ്ഠവും ദുഷ്ടർക്കുള്ള കണ്ഠകനഖങ്ങളെ കൊണ്ടറ്റം മുറിവേറ്റു എന്തോ...
Verse 11
വാനവർ കണ്ണിന്നേറ്റമാനന്ദമേറും നിന്റെ ആനനമടികളാൽ താനേ നിലച്ചുവീങ്ങി എന്തോ...
Verse 12
മണ്ണിൽ തുപ്പിക്കുരുടർ കണ്ണുകൾ തെളിച്ച-നിൻ കണ്ണിലും തുപ്പി യൂദർ ദണ്ഡിപ്പിച്ചേറ്റം നിന്നെ എന്തോ...
Verse 13
കുപ്പയെപ്പോലെ നീചർ തുപ്പലാൽ നനച്ചു നിൻ ഒപ്പമില്ലാത്ത മുഖ-മിപ്പോളീഭാഷയാക്കി എന്തോ...
Verse 14
താബോർ മലമേൽ സൂര്യ-വാവുപോൽ കണ്ടമുഖം ഭാവം പകർന്നു മങ്ങിച്ചാവിന്റെ രൂപമായി എന്തോ...
Verse 15
മുള്ളിൻമുടി നിൻ തലയ്ക്കുള്ളിൽ നിന്നൊഴുക്കീടും വെള്ളം പോൽ വരും രക്തം ഉള്ളം തകർക്കുന്നയ്യോ എന്തോ...
Verse 16
മോഹത്തിൽ ഞങ്ങൾക്കുള്ള ദാഹത്തെ നീക്കാൻ നിന്റെ ദേഹത്തെ ബലിയാക്കി സ്നേഹത്തെക്കാട്ടിക്കൊണ്ടു എന്തോ...
Verse 17
സ്വർലോകമേട്ടിൽ നിന്റെ നല്ലോരാട്ടിൻകൂട്ടത്തെ എല്ലാം വിട്ടീ-ദുഃഖാബ്ധിക്കല്ലോല കൂട്ടിൽ വന്നു എന്തോ...
Verse 18
പൊയ്പോയോരാടാമെന്ന ഇപ്പോലെ തേടിക്കണ്ടു കെൽപ്പോടെ-തോളിലേറ്റി മേല്പോട്ടുയർത്തിടാനോ എന്തോ...
Verse 19
അപ്പാ! നീ തന്ന ദ്രവ്യമെപ്പേരും നശിപ്പിച്ചു പിൽപാടുവലഞ്ഞറ്റ-മിപ്പോൾ നിൻ കാലക്കൽ വന്നേൻ എന്തോ...
Verse 20
പുത്രനെന്നുള്ള പേരിനെത്രയുമയോഗ്യൻ ഞാൻ വസ്ത്രവും കീറി-നാറി അത്രവന്നടിമയായ് എന്തോ...
Verse 21
മണ്ണിന്റെ മാലകറ്റാൻ വിണ്ണിൻ സൗഭാഗ്യമേകാൻ മർത്യനായ് മണ്ണിൽ വന്ന രാജാധിരാജനീശോ എന്തോ...
Verse 22
കൂട്ടം വിട്ടോടിയതാം കുഞ്ഞാടിനെ-തേടി കാടുകൾ തോറും അലഞ്ഞീടുന്ന നല്ലിടയാ Verse 23: കാണാതെപോയതന്റെ ആടിനെ കണ്ടിടുമ്പോൾ മാറോടുചേർത്തണിച്ചിട്ടോമനിക്കും സ്നേഹമല്ലോ Verse 24: കാനായിലെ വിരുന്നിൽ കൽഭരണി-തന്നിലെ വെള്ളത്തെ വീര്യമേറും വീഞ്ഞാക്കി യേശുദേവൻ
Verse 25
വിശ്വാസമോടെ തന്റെ വസ്ത്രാഞ്ചലത്തിൽ തൊട്ട് നാരിക്കു സൗഖ്യമേകി കാരുണ്യരൂപനീശോ
Verse 26
ആട്ടിക്കളയാതെതന്നെ കൂട്ടണം നിന്റെ ദാസർ കൂട്ടത്തിന്മേലും മേവാൻ കാട്ടേണം കൃപയെന്നിൽ Verse 27: നിത്യപിതാവിനും തൻ സത്യസൂനോ നിനക്കും സ്തുത്യനാം റൂഹായിക്കും നിത്യവും സ്തുതിസ്തോത്രം എന്തോ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?