LyricFront

Enthor aanandamee kristheya jeevitham

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്തോരാനന്ദമീ ക്രിസ്തീയ ജീവിതം ദൈവത്തിൻ പൈതലിൻ ജീവിതം
Verse 2
ഭീതിയുമില്ലെനിക്കാധിയുമില്ല ഭൗതിക ചിന്താഭാരവുമില്ല മമ താതനായ്‌ സ്വർഗ്ഗനാഥനു- ണ്ടവൻ മതിയെനിക്കേതൊരു വേളയിലും
Verse 3
വ്യസനമില്ല നിരാശയുമില്ല വരുവതെന്തന്നാകുലമില്ല എന്നേശു തൻ തിരു കൈകളിലെന്നെ സന്തതമൻപോടു കാത്തിടുന്നു
Verse 4
മനുഷ്യനിൽ ഞാനാശ്രയിക്കില്ല ധനത്തിലെൻ മനം ചായുകയില്ല ഉയിർപോം വരെ കുരിശേന്തി ഞാൻ ഉലകിൽ മനുവേലനെയനുഗമിക്കും
Verse 5
ആരിലെന്നാശ്രയമെന്നെനിക്കറിയാ- മവനെന്നുപനിധിയൊടുവോളം കാക്കും തന്നന്തികെ വരുമാരെയും അവൻ തള്ളുകില്ലൊരു വേളയിലും
Verse 6
കൂടാരവാസം ഭൂവിലെൻ വാസം പാരിടമോ പാർത്താൽ പരദേശം പരൻ ശിൽപിയായ്‌ പണിയുന്നൊരു പുരമുണ്ടതു കാത്തു ഞാൻ പാർത്തിടുന്നു

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?