LyricFront

Enthoraanandam yeshuvin sannidhiyil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്തൊരാനന്ദം യേശുവിൻ സന്നിധിയിൽ എത്രയാനന്ദം തൻതിരു പാതയതിൽ
Verse 2
നീ വന്നിടുക പാദം ചേർന്നിടുക സമർപ്പിക്കുക നിന്നെ പൂർണ്ണമായി
Verse 3
മനോഭാരങ്ങളാൽ ഏറ്റം തളർന്നിടുമ്പോൾ നീറും ശോധനയാൽ തേങ്ങി കരഞ്ഞിടുമ്പോൾ ക്ലേശം മാറ്റിടുവാൻ കണ്ണീർ തുടച്ചീടുവാൻ യേശുനാഥൻ അരികിലുണ്ട്
Verse 4
മരുയാത്രയതിൽ നിന്നെ നടത്തിടുവാൻ പ്രതികൂലങ്ങളിൽ നിന്നെ കരുതീടുവാൻ ആപത്തനർത്ഥങ്ങളിൽ നിന്നെ വഹിച്ചീടുവാൻ യേശു നാഥൻ കൂടെയുണ്ട്
Verse 5
നിത്യവീടൊരുക്കാൻ പോയ യേശുനാഥൻ വേഗം വന്നിടുമെ നമ്മെ ചേർത്തിടുവാൻ നമ്മൾ തലയുയർത്തി നോക്കി കാത്തിരിക്കാം ആ സുദിനം ആഗതമായ്

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?